Insights & Research

ബി.ഐ.സ് (BIS) ഹാൾമാർക്ക് രജിസ്‌ട്രേഷൻ: ജ്വല്ലറി വ്യാപരികൾ അറിയേണ്ടതെന്തെല്ലാം?

ബി.ഐ.സ് (BIS) ഹാൾമാർക്ക് രജിസ്‌ട്രേഷൻ: ജ്വല്ലറി വ്യാപരികൾ അറിയേണ്ടതെന്തെല്ലാം?


Adv. Hashim Wafa
Partner, Head-Legal & IP Practice

ബി.ഐ.സ് (BIS) ഹാൾമാർക്ക് രജിസ്‌ട്രേഷൻ: ജ്വല്ലറി വ്യാപരികൾ അറിയേണ്ടതെന്തെല്ലാം?

ഉപഭോക്തൃ കാര്യ മന്ത്രാലയം (Ministry of Consumer Affairs) പുറത്തിറക്കിയ 2020 ജനുവരി 14 ലെ നോട്ടിഫിക്കേഷൻ പ്രകാരം രാജ്യത്ത് സ്വർണം വെള്ളി ആഭരണങ്ങൾ വില്പന നടത്തണമെങ്കിൽ ഹാൾമാർക്കിങ് അടയാളപ്പെടുത്ത്തൽ നിർബന്ധമാക്കിയിരിക്കുന്നു. ജ്വല്ലറികൾക്കും ചില്ലറ വ്യാപാരികൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് (ബി‌ഐ‌എസ്) ൽ രജിസ്റ്റർ ചെയ്യാനും പഴയ സ്റ്റോക്ക് വിറ്റഴിക്കാനും ഒരു വർഷത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് സ്റ്റാൻഡേർഡുകളിൽ ആയാണ് ഹാൾമാർക്കിങ്‌ അനുവദിക്കുക.

ഹാൾമാർക്ക് രജിസ്‌ട്രേഷൻ എങ്ങിനെ നേടാം ?

ഹാൾമാർക്ക് ചെയ്ത ജ്വല്ലറി വസ്തുക്കൾ വിൽക്കുന്നതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടാൻ ആഗ്രഹിക്കുന്ന ഏതൊരു ജ്വല്ലറിയും  ചുവടെ പറഞ്ഞിരിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം അപേക്ഷ ബി.‌ഐ‌.എസിന്റെ ബ്രാഞ്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ആവശ്യമായ മുഴുവൻ  രേഖകളും നിശ്ചിത ഫീസും അടങ്ങിയ അപേക്ഷ സൂക്ഷ്മപരിശോധനക്ക് ശേഷം ലൈസൻസ് അനുവദിക്കും.

ആവശ്യമായ രേഖകൾ:

നിങ്ങളുടെ ബിസിനസിന്റെ സ്വഭാവത്തിന് അനുസരിച്ച (പ്രോപ്രിയേറ്റർ /പാർട്ണർഷിപ്പ് /കമ്പനി /എൽ എൽ പി ) ആണ് രേഖകൾ സമർപ്പിക്കേണ്ടത്. എങ്കിലും  പൊതുവായ ഡോക്യൂമെന്റുകൾ ഇവയാണ്:

1. Certificate of Registration.
2. Trade License.
3. GST Registration Certificate.
4. Address proof of Signatory(Adhaar/Passport)
5. PAN Card of Signatory.
6. Map location of the showroom with Landmark. 
7. Proof of Annual Turnover ( GST Annual return copy/ Certificate from Chartered Accountant)

രജിസ്‌ട്രേഷൻ ഫീസ്:

BIS ഗൈഡ്‌ലൈൻസ് പ്രകാരം അപ്ലിക്കേഷൻ ഫീസ് 2000 രൂപയും രജിസ്‌ട്രേഷൻ ഫീസ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്‌ അനുസരിച്ചു 7500 മുതൽ 80000 രൂപ വരെ ആണ്. 

നിയമലംഘനത്തിന് പിഴ:

BIS ആക്ടിന്റെ ലംഘനങ്ങൾക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വില്പന നടത്തിയ വസ്തുവിന്റെ  മൂല്യത്തിന്റെ അഞ്ചിരട്ടി വരെയും പിഴ ഈടാക്കാനും  ഒരു വർഷം തടവിനും വ്യവസ്ഥയുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക് :

BIS ഹാൾമാർക്ക് രജിസ്‌ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് :
Calicut: 09562444401
Cochin: 09562444407